
ചാത്തൻ മഠത്തിലേക്ക് ജാതി മത ഭേദമന്യേ സർവ്വർക്കും സ്വാഗതം
കേരളത്തിലെ ആരാധന പാരമ്പര്യത്തിലെ പ്രാധാന്യമർഹിക്കുന്ന ആദിമ ദ്രാവിഡ ദേവസങ്കല്പമായ കല്ലടിക്കോട് മലമൂർത്തികളായ മായചാത്തൻ, കരിങ്കുട്ടി, കരിനീലി മുതൽ ദേവതകളാണ് ചാത്തൻമഠത്തിലെ ആരാധനാമൂർത്തികൾ .
മഠത്തിലെ പ്രധാന ആരാധനാമൂർത്തി കുട്ടിചാത്തനാണ്. പറയിപെറ്റ പന്തിരുകുലത്തെ പാക്കനാർ സമ്പ്രദായമാണ് ഇവിടെ ആചരിച്ചു പോരുന്നത്, കൊട്ടിലിനകത്ത് ഗുരുസ്ഥാനീയരായ പാക്കനാരേയും, കൂടാതെ പാക്കനാരുടെ ഉപാസനാ മൂർത്തിയായിരുന്ന മലംകുറത്തിയെ കാളിസമ്പ്രദായത്തിൽ വാൽകണ്ണാടിയിൽ കുടിയിരുത്തിയിരിക്കുന്നു.
ഇവിടെ വ്യക്തികളുടെ പ്രശ്നചിന്തനമല്ല മറിച്ച് പരിഹാരം ചെയ്ത് കൊടുക്കുക എന്നുള്ളതാണ് പ്രധാനം
മലവാര സമ്പ്രദായത്തിലാണ് ഇവിടത്തെ പൂജകളും, കർമ്മങ്ങളും നടക്കുന്നത് പ്രധാനമായും കച്ചവടസംബന്ധമായ കാര്യങ്ങൾക്കും, ശത്രുബാധാ ദോഷങ്ങൾക്കും , ജീവിതദുരിതങ്ങൾക്കുമുള്ള പ്രതിവിധിയാണ് ഇവിടെ ചെയ്യുന്നത്.സ്വാമിക്ക് പ്രധാന വഴിപാട് കോഴി, കള്ള്, തവിട് എന്നിവയാണ്. പിന്നെ കലശങ്ങളാണ് പ്രധാനമായും ചെയ്ത് വരുന്നത് . എല്ലാമാസവും "അമാവാസി "പൂജയും, ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ ചെങ്കുരുതി, കരിങ്കുരുതി, വീത്കർമ്മം എന്നിവയും നടത്തപ്പെടുന്നു.
ഒരു പാരമ്പര്യ സിദ്ധിയും എനിക്ക് പറയാനില്ല, ഈ സിദ്ധി കഠിനാദ്ധ്വാനം ചെയ്ത് സ്വപ്രയത്നത്താൽ പഠിച്ച് സേവിച്ച് ഗുരുത്വം കൊണ്ടു മാത്രം ഞാൻ നേടിയെടുത്തതാണ് .
അന്ന വസ്ത്രാദി മുട്ടാതെ ആയുസ്സും ആരോഗ്യവും അറിവും ബോധവും ഐശ്വര്യവും സമ്പത്തും നൽകി സകലർക്കും നന്മയോടെ ജീവിക്കാൻ കഴിയണമേ എന്നു പ്രാർത്ഥിച്ചു കൊള്ളുന്നു.
നമസ്തേ !
കൃഷ്ണദാസ്,
കരിങ്കുട്ടി ചാത്തൻ ദേവസ്ഥാനം
ചാത്തൻമഠം ഫൗണ്ടേഷൻ
കാരമണ്ണ. ഷൊർണ്ണൂർ, പാലക്കാട്.
Lets Chat
We would love to hear from you and see how we can help.
Call Us On
91 79077 57900
Come Find Us At
Karimkuttichathan Devasthanam, Chathanmadom, Karamanna, Palakkad, Kerala, India.